പതിനേഴുകാരനെ കാണാതായി

0
9


വിദ്യാനഗര്‍: പതിനേഴുകാരനായ മകനെ കാണാനില്ലെന്ന മാതാവിന്റെ പരാതിയില്‍ പൊലീസ്‌ കേസ്സെടുത്തു. ഉളിയത്തടുക്ക എസ്‌ പി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഖൈറുന്നീസയുടെ മകന്‍ മുഹമ്മദ്‌ ഷെരീഫി (17)നെയാണ്‌ കാണാതായത്‌. കടയില്‍ സെയില്‍ സ്‌മാനായി ജോലി ചെയ്യുന്ന മുഹമ്മദ്‌ ഷെരീഫ്‌ ഈ മാസം ഒന്നിന്‌ രാവിലെ ജോലിക്ക്‌ പോകുന്നുവെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങിയതാണ്‌. പിന്നീട്‌ തിരിച്ചുവന്നില്ലെന്നാണ്‌ മാതാവ്‌ ഖൈറുന്നീസ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

NO COMMENTS

LEAVE A REPLY