കല്യോട്ട്‌ ഇരട്ടക്കൊല; പ്രതികള്‍ക്ക്‌ ജാമ്യമില്ല

0
17


കാഞ്ഞങ്ങാട്‌: കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അത്‌ കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുമെന്നുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ജാമ്യാപേക്ഷകള്‍ തള്ളിയത്‌.
റിമാന്റിലുള്ള ഒന്‍പത്‌ പ്രതികളാണ്‌ ജാമ്യഹരജി നല്‍കിയത്‌. കേസില്‍ മുഖ്യപ്രതിയായ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സി പി എം പ്രവര്‍ത്തകരായ സജിജോര്‍ജ്ജ്‌, കെ എം സുരേഷ്‌, കെ അനില്‍ കുമാര്‍, കുണ്ടംകുഴിയിലെ അശ്വിന്‍, ശ്രീരാഗ്‌, കല്യോട്ടെ ഗിജിന്‍, മുരളി, ഇരിയ കണ്ണോത്തെ രഞ്‌ജിത്‌ എന്നിവരാണ്‌ റിമാന്റില്‍ കഴിയുന്നത്‌. ഇവരുടെ ജാമ്യാപേക്ഷകളാണ്‌ തള്ളിയത്‌. ഫെബ്രുവരി 17നാ ണ്‌ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്‌. അതേ സമയം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ്‌ പ്രതിഭാഗത്തിന്റെ തീരുമാനം.

NO COMMENTS

LEAVE A REPLY