വിദേശ കറന്‍സിയുമായി മുളിയാര്‍ സ്വദേശി പിടിയില്‍

0
21


കാസര്‍കോട്‌:വിദേശ കറന്‍സികളുമായി മുളിയാര്‍ സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. മുളിയാര്‍ മുതലപ്പാറയിലെ ഹംസ സൈനു(29)വിനെയാണ്‌ വിമാനത്താവളത്തില്‍ സി ഐ എസ്‌ എഫ്‌ പിടികൂടിയത്‌.13,96,574 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സികളാണ്‌ കണ്ടെടുത്തത്‌. ദുബൈയിലേക്കുള്ള സ്‌പൈസ്‌ ജെറ്റ്‌ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു ഹംസ. ഹാന്‍ഡ്‌ ബാഗേജില്‍ വസ്‌ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍. 50,050 യു എ ഇ ദിര്‍ഹം, 400 പൗണ്ട്‌, 160 കുവൈത്ത്‌ ദിനാര്‍, 230 ബഹ്‌റൈന്‍ ദീനാര്‍ എന്നിവയാണ്‌ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY