നഗരസഭാ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

0
20


കാസര്‍കോട്‌: നഗരസഭാ ജീവനക്കാരനെ താമസ സ്ഥലത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്‌, കോട്ടോളി സ്വദേശിയും നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ ക്ലാര്‍ക്കുമായ ഷിബിന്‍ രാജേഷ്‌ (33) ആണ്‌ മരിച്ചത്‌. കൂഡ്‌ലു വീവേഴ്‌സ്‌ കോളനിയില്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഇന്നലെ രാത്രിയാണ്‌ വീട്ടിനകത്തു മൃതദേഹം കാണപ്പെട്ടത്‌.രണ്ടു വര്‍ഷം മുമ്പാണ്‌ ഷിബിന്‍ രാജേഷ്‌ കാസര്‍കോട്‌ നഗരസഭയിലെത്തിയത്‌. ഭാര്യ: ദിവ്യ. മക്കള്‍: ശ്വേത, ശ്രേയ (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരന്‍: ഷാസില്‍, രാജേഷ്‌. പരേതരായ രാഘവന്‍-രാജി ദമ്പതികളുടെ മകനാണ്‌. പൊലീസ്‌ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി.

NO COMMENTS

LEAVE A REPLY