ട്രയിനില്‍ കവര്‍ച്ച നടത്തിയ കാസര്‍കോട്‌ സ്വദേശിക്ക്‌ 10മാസം തടവ്‌

0
13


കാസര്‍കോട്‌: ട്രയിനില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണുകളും പണവുടങ്ങിയ പഴ്‌സും കവര്‍ന്ന കേസില്‍ പ്രതിയായ കാസര്‍കോട്‌ സ്വദേശിയെ പത്ത്‌ മാസം തടവിന്‌ ശിക്ഷിച്ചു. കാസര്‍കോട്‌ കടപ്പുറം ബീച്ച്‌ റോഡിലെ റഫീഖിനെ(35)യാണ്‌ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി (രണ്ട്‌) ശിക്ഷിച്ചത്‌.2013 ജൂണ്‍ ഒന്നിനാണ്‌ കേസിനാസ്‌പദമായ സംഭവം. മംഗളൂരു-ചെന്നൈ വെസ്റ്റ്‌ കോസ്റ്റ്‌ എക്‌സ്‌പ്രസിലായിരുന്നു കവര്‍ച്ച. യാത്രക്കാരന്റെ രണ്ട്‌ മൊബൈല്‍ ഫോണുകള്‍, പണമടങ്ങിയ പഴ്‌സ്‌ എന്നിവ കവര്‍ന്ന ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസാണ്‌ കേസെടുത്ത്‌ അന്വേഷിച്ചത്‌. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ്‌ പ്രതി പിടിയിലായത്‌.

NO COMMENTS

LEAVE A REPLY