അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു മാറ്റാന്‍ ഉത്തരവ്‌

0
16


കുമ്പള: അനധികൃതമായും പഞ്ചായത്ത്‌ രാജ്‌ ചട്ടങ്ങള്‍ക്കുവിരുദ്ധമായും നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നു കാണിച്ച്‌ കുമ്പള പഞ്ചായത്ത്‌ സെക്രട്ടറി ഉടമയ്‌ക്കു നോട്ടീസ്‌ നല്‍കി. കുമ്പള പഞ്ചായത്ത്‌ മൂന്നാംവാര്‍ഡിലെ ബംബ്രാണ, മൊഗറിലെ എം എം ഇബ്രാഹിമിനാണ്‌ നോട്ടീസ്‌ നല്‍കിയത്‌. നിയമാനുസൃതമുള്ള അനുമതി വാങ്ങിയ ശേഷം അംഗീകൃത പ്ലാനില്‍ നിന്നു വ്യതിചലിച്ച്‌ കെ പി ബി ആര്‍ ചട്ടങ്ങള്‍ പാലിക്കാതെ കെട്ടിടം നിര്‍മ്മിച്ചുവെന്നു നോട്ടീസില്‍ പറയുന്നു. ഉത്തരവ്‌ അനുസരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നു നോട്ടീസില്‍ മുന്നറിയിപ്പു നല്‍കി.
അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒരു വര്‍ഷത്തോളമായി കാര്‍ വാഷ്‌ സെന്റര്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്‌ കുമ്പള, മളിയിലെ സുബ്രഹ്മണ്യ നായിക്‌ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY