36 കശുവണ്ടി പെറുക്കിയ യുവാവ്‌ അറസ്റ്റില്‍

0
19


കാഞ്ഞങ്ങാട്‌: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തില്‍ നിന്നു റോഡിലേയ്‌ക്കു വീണ 36 കശുവണ്ടി പെറുക്കിയെടുത്ത യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാണത്തൂര്‍, കല്ലപ്പള്ളിയിലെ സുരേഷി(29)നെയാണ്‌ രാജപുരം പൊലീസിനു കൈമാറിയത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു. റോഡിലേക്കു വീണു കിടന്ന കശുവണ്ടി സുരേഷ്‌ പെറുക്കുന്നത്‌ പ്ലാന്റേഷന്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടുകയായിരുന്നു.

NO COMMENTS

LEAVE A REPLY