ക്രിക്കറ്റ്‌താരം മുഹമ്മദ്‌ അസറുദ്ദീന്റെ തറവാട്‌ വീട്ടില്‍ തീപിടുത്തം

0
15


കാസര്‍കോട്‌: കേരള രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ അസറുദ്ദീന്റെ തളങ്കര ക്രസന്റ്‌ റോഡിലുള്ള തറവാട്‌ വീട്ടില്‍ വന്‍ തീപിടുത്തം. മേല്‍ക്കൂര കത്തിനശിച്ചു.
ഇന്നലെ വൈകിട്ടാണ്‌ സംഭവം. രണ്ട്‌ നില പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര ക്കാണ്‌ തീപിടിച്ചത്‌. തട്ടിന്‍പുറത്ത്‌ സൂക്ഷിച്ചിട്ടുണ്ടായിരുന്ന ഫര്‍ണ്ണീച്ചറുകള്‍, വീട്ടുപകരണങ്ങള്‍, തേങ്ങ, വിറക്‌ എന്നിവ കത്തിനശിച്ചു.എം ഹുസൈന്‍, എം ജലീല്‍ എന്നിവരുടെ കുടുംബങ്ങളാണ്‌ ഈ വീട്ടില്‍ താമസിക്കുന്നത്‌. വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തതിന്‌ കാരണമെന്ന്‌ സംശയിക്കുന്നു. അയല്‍വാസികളാണ്‌ വീട്ടിനകത്തു നിന്നും പുക ഉയരുന്നത്‌ കണ്ടത്‌. ഉടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സാണ്‌ തീയണച്ചത്‌.

NO COMMENTS

LEAVE A REPLY