ബൈക്ക്‌ യാത്രയ്‌ക്കിടെ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു

0
9


പെര്‍ള: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ പ്രധാന അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കാട്ടുകുക്കെ, കുരിയടുക്കയിലെ ചുക്രനായികിന്റെ മകന്‍ ചോമനായിക്‌ (46) ആണ്‌ മരിച്ചത്‌. ഉഡുപ്പി, ഷിര്‍വ, ബണ്ടക്കല്ലിലെ ദുര്‍ഗ്ഗാപരമേശ്വരി എ എല്‍ പി സ്‌കൂളിലെ അധ്യാപകനാണ്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ബൈക്കോടിച്ച്‌ എ ഇ ഒ ഓഫീസിലേക്ക്‌ പോകുന്നതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ബൈക്ക്‌ നിര്‍ത്തി വിവരം സ്ഥലത്തുണ്ടായിരുന്നവരോട്‌ പറഞ്ഞു. ആള്‍ക്കാര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി ഷിര്‍വയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉഡുപ്പിയിലും പരിസരങ്ങളിലുമായി 20 വര്‍ഷമായി അധ്യാപകനായി ജോലി ചെയ്‌തുവരികയായിരുന്നു. എട്ടുവര്‍ഷം മുമ്പാണ്‌ ദുര്‍ഗ്ഗാപരമേശ്വരി സ്‌കൂളില്‍ പ്രധാന അധ്യാപകനായത്‌.
സുന്ദരിയാണ്‌ മാതാവ്‌. ഭാര്യ: പുഷ്‌പ. മക്കള്‍: പ്രണീത്‌, പ്രാപ്‌തി. സഹോദരങ്ങള്‍: ഈശ്വര നായിക്‌(പ്രധാന അധ്യാപകന്‍, അളിക്കെ സത്യസായ്‌ സ്‌കൂള്‍), ചന്ദ്രനായിക്‌, പത്മാവതി, സുമതി, ഭവാനി. മൃതദേഹം രാത്രിയില്‍ വിട്ടിലെത്തിച്ച്‌ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

NO COMMENTS

LEAVE A REPLY