കൊലപാതക രാഷ്‌ട്രീയം തുടച്ചുമാറ്റണം: എം വി ബാലകൃഷ്‌ണന്‍

0
11


കാസര്‍കോട്‌: കൊലപാതക രാഷ്‌ട്രീയം തുടച്ചുമാറ്റണമെന്ന്‌ സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പ്രസ്‌ ക്ലബ്ബില്‍ നടത്തിയ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതക രാഷ്‌ട്രീയം സംബന്ധിച്ച്‌ സി.പി.എം. നിലപാട്‌ സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. കല്യോട്ടെ ഇരട്ടക്കൊല പൈശാചികമാണ്‌. വ്യക്തികളെ നശിപ്പിക്കുന്നതില്‍ സി.പി.എം എതിരാണ്‌. എന്നാല്‍ കൊലപാതകത്തിന്റെ പേരില്‍ സി.പി.എം. നേതാക്കളെ തേജോവധം ചെയ്യുന്നത്‌ നീതീകരിക്കാനാകില്ല. സി.പി.എം. പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്‌- അദ്ദേഹം പറഞ്ഞു.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു കൂടുതല്‍ സീറ്റ്‌ ലഭിക്കും. ബി ജെ പിയോട്‌ കോണ്‍ഗ്രസ്‌ മൃദുസമീപനം കാണിക്കുന്നു. കോണ്‍ഗ്രസ്‌ ഭരിക്കുമ്പോഴാണ്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരട്ടക്കൊലയെകുറിച്ച്‌ സി ബി ഐ അന്വേഷണം നടത്തട്ടെ. കോണ്‍ഗ്രസിനു എപ്പോഴാണ്‌ സി ബി ഐ വിശ്വാസം വന്നു തുടങ്ങിയത്‌. അവരെല്ലേ പറഞ്ഞത്‌ സി ബി ഐ കള്ളന്മാരാണെന്ന്‌- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY