കല്ലൂരാവിയില്‍ സി പി എം -ബി ജെ പി സംഘര്‍ഷം

0
9


കാഞ്ഞങ്ങാട്‌: കല്ലൂരാവിയില്‍ സി പി എം- ബി ജെ പി സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പൊലീസ്‌ ഇരുപാര്‍ട്ടി പ്രവര്‍ത്തകരെയും പിന്തിരിപ്പിച്ചതോടെ വലിയ സംഘര്‍ഷം ഒഴിവായി. സി പി എം സ്ഥാപിച്ച കൊടി മരങ്ങള്‍ നശിപ്പിച്ചതോടെയാണ്‌ സംഘര്‍ഷത്തിനു തുടക്കം. ബി ജെ പിയുടെ കൊടിമരങ്ങള്‍ സി പി എം പ്രവര്‍ത്തകരും നശിപ്പിച്ചതോടെയാണ്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്‌.
സി പി എം പ്രവര്‍ത്തകരുടെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ കാക്ക സജിത്ത്‌, രാഹുല്‍, രതീഷ്‌, സുരേശന്‍ ബാബു എന്നിവര്‍ക്കെതിരെയും ബി ജെ പി പ്രവര്‍ത്തകരുടെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ ഉദയന്‍, ഋത്വിക്‌, ശബരീശന്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തു.

NO COMMENTS

LEAVE A REPLY