മാതാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ മകന്‍ തൂങ്ങി മരിച്ച നിലയില്‍

0
43


കാഞ്ഞങ്ങാട്‌: മാതാവിനെയും സഹോദരിയെയും മര്‍ദ്ദിച്ച കേസില്‍ പ്രതിയായ മകനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട്‌, മാലോം, പറമ്പയിലെ രവീന്ദ്രന്റെ മകന്‍ രതീഷി(30)നെയാണ്‌ വീട്ടിനു സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള പ്ലാവുമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നു രാവിലെ കണ്ടെത്തിയത്‌. മാതാവ്‌ ഓമന, സഹോദരി രജിത എന്നിവരെ മര്‍ദ്ദിച്ച തിനു രതീഷിനെതിരെ കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസെടുത്തിരുന്നു. മദ്യ ലഹരിയിലെത്തി മര്‍ദ്ദിച്ചുവെന്നാണ്‌ കേസ്‌. സംഭവത്തിനു ശേഷം കാണാതായ ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടയിലാണ്‌ ഇന്നു രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്‌.
സംഭവത്തില്‍ വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസെടുത്തു. രതി മരണപ്പെട്ട രതീഷിന്റെ മറ്റൊരു സഹോദരിയാണ്‌. ഭാര്യയും മക്കളും നേരത്തെ പിണങ്ങി പോയതായും പറയുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY