ഇരട്ടക്കൊല; ഒരാള്‍കൂടി അറസ്റ്റില്‍

0
19


കാഞ്ഞങ്ങാട്‌: കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷ്‌, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസില്‍ സി.പി.എം പ്രവര്‍ത്തകനായ ഒരു പ്രതികൂടി അറസ്റ്റില്‍. തന്നിത്തോട്ടെ മുരളി (35)യെയാണ്‌ ക്രൈംബ്രാഞ്ച്‌ സംഘം അറസ്‌റ്റു ചെയ്‌തത്‌.കൊലപാതകത്തിനുശേഷം പ്രതികളെ ശാസ്‌താ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള കാറില്‍ കയറ്റി കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നതിനാണ്‌ മുരളിയെ അറസ്റ്റുചെയ്‌തത്‌.
കഴിഞ്ഞ മാസം 17ന്‌ രാത്രിയിലാണ്‌ യൂ ത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്‌. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ റിമാന്റിലാണ്‌.

NO COMMENTS

LEAVE A REPLY