ക്ഷേത്രങ്ങള്‍ ചികിത്സാ കേന്ദ്രം കൂടിയാണ്‌: ഡോ.എം.നാരായണ ഭട്ടതിരിപ്പാട്‌

0
10


കാസര്‍കോട്‌: ക്ഷേത്രങ്ങള്‍ ചികിത്സാ കേന്ദ്രങ്ങള്‍ കൂടിയാണെന്ന്‌ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന കോ.ഓര്‍ഡിനേറ്റര്‍ ഡോ.എം.നാരായണ ഭട്ടതിരിപ്പാട്‌ അഭിപ്രായപ്പെട്ടു. കാസര്‍കോട്‌ ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ പുനഃപ്രതിഷ്‌ഠാ അഷ്‌ടബന്ധ ബ്രഹ്മകലശ മഹോത്സവ ഭാഗമായി നടന്ന ധാര്‍മ്മികസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേവസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മനസ്സിന്‌ സമാധാനവും ആരോഗ്യവും ലഭിക്കുന്നു. അതിനാല്‍ ക്ഷേത്രങ്ങള്‍ ചികിത്സാ കേന്ദ്രങ്ങളാണ്‌. ക്ഷേത്ര മന്ത്രങ്ങളും പ്രാര്‍ത്ഥനകളും മ്യൂസിക്‌ തെറാപ്പിയുടെ ഫലം ചെയ്യുന്നു. അമ്പലങ്ങള്‍ കേന്ദ്രീകരിച്ച്‌ കൗണ്‍സിലിംഗ്‌ കേന്ദ്രങ്ങള്‍ തുടങ്ങണം. കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പൊലീസിലോ കോടതിയിലോ എത്തുന്നതിനു മുമ്പ്‌ ക്ഷേത്രത്തില്‍ നടക്കുന്ന ഫലപ്രദമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാവുമോ എന്ന്‌ ശ്രമിക്കണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ബ്രഹ്മകലശോത്സവ സമിതി ഉപാധ്യക്ഷന്‍ അഡ്വ.കെ.കരുണാകരന്‍ നമ്പ്യാര്‍ ആധ്യക്ഷം വഹിച്ചു. വി.എച്ച്‌.പി കര്‍ണ്ണാടക പ്രസിഡണ്ട്‌ എം.ബി.പുരാണിക്‌, വസന്തപൈ, ഡോ.ജനാര്‍ദ്ദന നായിക്ക്‌, വിദ്യാകര മല്യ, കെ.നാരായണ, കെ.ഗണേശ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY