കാട്ടുകുക്കെയില്‍ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ രണ്ടാമതും തീപിടുത്തം

0
10


പെര്‍ള: കാട്ടുകുക്കെയില്‍ തീപിടുത്തം പതിവാകുന്നു. കെദക്കാറിലെ വരപ്രസാദ്‌ ഭട്ടിന്റെ കശുമാവ്‌ തോട്ടത്തിലാണ്‌ ഇന്നലെ ഉച്ചയ്‌ക്ക്‌ തീപിടുത്തമുണ്ടായത്‌. 100 വോളം കശുമാവുകള്‍ കത്തി നശിച്ചു.
വിവരമറിഞ്ഞെത്തിയ കാസര്‍കോട്‌ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ്‌ തീയണച്ചത്‌. ഒരാഴ്‌ച്ച മുമ്പും കാട്ടുകുക്കെ വില്ലേജോഫീസ്‌ പരിസരത്ത്‌ തീപിടുത്തമുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ്‌ അന്നു തീയണച്ചത്‌. തുടരെതുടരെയുണ്ടാവുന്ന തീപിടുത്തത്തില്‍ ആശങ്കാഭരിതരാണ്‌ നാട്ടുകാര്‍.

NO COMMENTS

LEAVE A REPLY