യുവാവ്‌ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

0
8


മേല്‍പറമ്പ്‌: കീഴൂര്‍ റെയില്‍വെ തുരങ്കത്തിനു സമീപത്ത്‌ അജ്ഞാത യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസ്‌ പ്രായം തോന്നിക്കുന്ന യുവാവാണ്‌ മരിച്ചത്‌. ജീന്‍സ്‌ പാന്റ്‌സ്‌, നീല കളറിലുള്ള ടീഷര്‍ട്ടുമാണ്‌ വേഷം.വിവരമറിഞ്ഞ്‌ മേല്‍പറമ്പ്‌ പൊലീസ്‌ സ്റ്റേഷനിലെ എസ്‌.ഐമാരായ സഞ്‌ജയ, ഷിജു, പൊലീസുകാരായ സുരേഷ്‌, അരവിന്ദാക്ഷന്‍ എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ്‌ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേയ്‌ക്കു മാറ്റി.പൊതു പ്രവര്‍ത്തകനായ കെ.എസ്‌.സാലിയുടെ പരാതിയിന്മേല്‍ മേല്‍പറമ്പ്‌ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY