യുവാവിനെ തടഞ്ഞു നിര്‍ത്തി അക്രമിച്ചു; പ്രതി അറസ്റ്റില്‍

0
12


കാസര്‍കോട്‌: യുവാവിനെ തടഞ്ഞു നിര്‍ത്തി തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ യുവാവ്‌ അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരിലെ ജംസീര്‍ (24)ആണ്‌ അറസ്റ്റിലായത്‌. അബ്‌ദുള്‍ റിയാസ്‌ എന്നയാളെ കഴിഞ്ഞ ദിവസം രാത്രി ചൗക്കിയില്‍ വച്ച്‌ തടഞ്ഞു നിര്‍ത്തി തലയ്‌ക്ക്‌ അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നതിനു നരഹത്യാശ്രമത്തിനാണ്‌ കേസെടുത്തിരുന്നത്‌. പ്രതിയെ അറസ്റ്റു ചെയ്യാന്‍ പോയ കാസര്‍കോട്‌ സ്റ്റേഷനിലെ എ.എസ്‌.ഐ വേണു ഗോപാലിനെ തടഞ്ഞു നിര്‍ത്തി കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും ജംസീറിനെതിരെ കേസെടുത്തതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY