കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കേ കോട്ടൂര്‍ വളവിലെ നീരുറവ മാലിന്യങ്ങള്‍ കൊണ്ടു മൂടാന്‍ ശ്രമം

0
8


കോട്ടൂര്‍: നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനുപയോഗിക്കുന്ന കോട്ടൂര്‍ വളവിലെ ജല ഉറവക്കടുത്ത്‌ സാമൂഹ്യ വിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളുന്നു.
പഴകിയ ഭക്ഷണാവിശിഷ്‌ടങ്ങള്‍, ഇറച്ചി മാലിന്യങ്ങള്‍, പ്ലാസ്റ്റിക്‌ എന്നിവയാണ്‌ കെട്ടിപ്പൊതിഞ്ഞു റോഡു സൈഡിലെ നീരുറവക്കടുത്തു തള്ളുന്നത്‌. ഈ ഉറവയിലെ വെള്ളമാണ്‌ കോളനി നിവാസികളുള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന്‌ ആശ്രയിക്കുന്നത്‌.ശുചീകരണത്തിന്‌ അധികൃതര്‍ കൊട്ടുംകുരവയുമിട്ടു നടക്കുമ്പോഴാണ്‌ തികച്ചും സാമൂഹ്യ വിരുദ്ധമായി മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളിലും നീരുറവകള്‍ക്കടുത്തും തള്ളുന്നത്‌. സാമൂഹ്യ ദ്രോഹികള്‍ സമ്പന്നരും രാഷ്‌ട്രീയ സ്വാധീനവുമുള്ളവരായതു കൊണ്ടു തദ്ദേശഭരണക്കാരുള്‍പ്പെടെ അധികാരികള്‍ കണ്ണടച്ചിരിക്കുകയാണെന്നു നാട്ടുകാര്‍ പരിഹസിക്കുന്നു. കുടിവെള്ളത്തിനു ജനങ്ങള്‍ പരക്കം പായുമ്പോഴാണ്‌ സ്വാഭാവിക നീരുറ പോലും തടസ്സപ്പെടുത്താന്‍ നീക്കമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY