ഗൃഹനാഥനെ തലയ്‌ക്കടിച്ചു കൊന്ന്‌ മൃതദേഹം കത്തിച്ച കേസ്‌;പ്രതികള്‍ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
10


ബദിയഡുക്ക:പെര്‍ള, പഡ്രെ, കുംടിക്കാന, അര്‍ളിക്കട്ടയിലെ സുന്ദരനായികി(52)നെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു.കൊല്ലപ്പെട്ട സുന്ദര നായികിന്റെ ജ്യേഷ്‌ഠന്‍ ഈശ്വരനായിക്‌ (58), ഇയാളുടെ മകന്‍ പ്രഭാകര(37), കൊല്ലപ്പെട്ട സുന്ദരനായികിന്റെ മകന്‍ ജയന്ത(28) എന്നിവര്‍ക്കാണ്‌ ജാമ്യം ലഭിച്ചത്‌. ജനുവരി 30ന്‌ രാത്രിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. മദ്യലഹരിയിലെത്തിയ സുന്ദര നായിക്‌ വീട്ടില്‍ വച്ച്‌ ബഹളം ഉണ്ടാക്കിയപ്പോള്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന്‌ അടിച്ചുകൊലപ്പെടുത്തിയെന്നാണ്‌ ബദിയഡുക്ക പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌.അടിയേറ്റ്‌ നിലത്തു ബോധം കെട്ടുവീണ സുന്ദരനായികിനെ പെര്‍ളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്‌ക്കും മരിച്ചിരുന്നു. പിന്നീട്‌ വിവരം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിലെത്തിച്ച്‌ രഹസ്യമായി കത്തിച്ചുകളഞ്ഞുവെന്നാണ്‌ പൊലീസ്‌ കേസ്‌.സുന്ദരനായികിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മറ്റൊരു സഹോദരനായ ഷേണി, മണിയമ്പാറയില്‍ താമസക്കാരനുമായ നാരായണ നായിക്‌ എ എസ്‌ പിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പൊലീസ്‌ പിടിയിലായത്‌.

NO COMMENTS

LEAVE A REPLY