പൂര മഹോത്സവത്തിന്‌ തുടക്കമായി

0
8


കാസര്‍കോട്‌:  നാടെങ്ങും പൂരോത്സവത്തിന്‌ തുടക്കമായി. മീന മാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയാണ്‌ ഉത്സവം ആഘോഷിക്കുന്നത്‌. ഉത്തര മലബാര്‍ പ്രദേശങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത്‌. മാടായിക്കാവിലെ പൂരാഘോഷവും വടുകുന്ദയിലെ പൂരം കുളിയുമാണ്‌.പിലിക്കോട്‌ രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന്‌ തുടക്കമായി. കാര്‍ത്തിക വിളക്ക്‌ ദിവസമായ ഇന്ന്‌ പ്രസിദ്ധമായ പത്മശാലിയ പൊറാട്ട്‌ നടക്കും. വൈകിട്ട്‌ 5ന്‌ പിലിക്കോട്‌ തെരു സോമേശ്വരി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട്‌ രയരമംഗലം ഭഗവതി ക്ഷേത്ര സന്നിധിയില്‍ എത്തുന്ന പൊറാട്ട്‌ കാണാന്‍ വന്‍ ജനാവലിയാണ്‌ എത്തിച്ചേരുക.
പൊറാട്ടിന്‌ ശേഷം ക്ഷേത്രത്തില്‍ സന്ധ്യാവേല, ആല്‍ത്തറ മേളം, തായമ്പക, ഉപക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളത്ത്‌, അത്താഴപൂജ, പാതാളമുദ്ര, ശ്രീഭൂതബലി എന്നിവ നടക്കും. രാത്രി 7ന്‌ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഇ.പി.രാജഗോപാലന്‍ ഉദ്‌ഘാടനം ചെയ്യും. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പൂരോത്സവം ഇന്നു മുതല്‍ 20 വരെ നടക്കും. ഇന്ന്‌ രാവിലെ തൃക്കൊടിയേറ്റം നടന്നു. തുടര്‍ന്ന്‌ നടന്ന സാംസ്‌ക്കാരിക സമ്മേളനം നഗരസഭാ ആധ്യക്ഷന്‍ വി.വി.രമേശന്‍ ഉദ്‌ഘാടനം ചെയ്‌തു.

NO COMMENTS

LEAVE A REPLY