കാഞ്ഞങ്ങാട്‌ പഴയ ബസ്‌സ്റ്റാന്റില്‍ ഇപ്പോഴും ബസ്‌ പാര്‍ക്കിംഗ്‌: നഗരസഭയുടെ വാക്ക്‌ പാഴായി

0
7


കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ട്‌ പുതിയ ബസ്‌സ്റ്റാന്റ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടിട്ടും ബസ്സുകള്‍ക്ക്‌ പ്രിയം പഴയ ബസ്‌സ്റ്റാന്റു തന്നെയെന്ന്‌ ആക്ഷേപം. മാര്‍ച്ച്‌ ഒന്നു മുതല്‍ പഴയ ബസ്‌ സ്റ്റാന്റില്‍ ബസ്സുകള്‍ കയറുകയോ പാര്‍ക്കു ചെയ്യുകയോ ചെയ്യില്ലെന്നും പുതിയ ബസ്‌സ്റ്റാന്റില്‍ മാത്രമായിരിക്കും ബസ്‌ നിര്‍ത്തിയിടുക എന്നുമുള്ള നഗരസഭയുടെ വാക്കാണ്‌ ഇതോടെ പാഴ്‌വാക്കായത്‌.
അലാമിപ്പള്ളിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ്‌ ആധുനിക സൗകര്യങ്ങളടങ്ങിയ ബസ്‌സ്റ്റാന്റ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ബസ്‌സ്റ്റാന്റ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. എന്നാല്‍ പല ബസ്സുകളും പുതിയ ബസ്‌സ്റ്റാന്റില്‍ നിര്‍ത്തിയിടുന്നില്ലെന്നും ഇപ്പോഴും പഴയ ബസ്‌സ്റ്റാന്റിലാണ്‌ പാര്‍ക്കു ചെയ്യുന്നതെന്നുമാണ്‌ ആക്ഷേപം. വിഷയത്തില്‍ നഗരസഭ ഇടപെട്ട്‌ നടപടി സ്വീകരിക്കണമെന്ന്‌ വാഹന യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY