ചീമേനിയില്‍ കണ്ട അസ്ഥികൂടം ഡി എന്‍ എ പരിശോധനയ്‌ക്കയച്ചു

0
12


ചെറുവത്തൂര്‍: ചീമേനി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ കാണപ്പെട്ട അസ്ഥികൂടം വിദഗ്‌ദ്ധ പോസ്റ്റു മോര്‍ട്ടത്തിനും ഡി എന്‍ എ പരിശോധനയ്‌ക്കുമായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോയി.
ഇന്നലെ രാവിലെയാണ്‌ തോട്ടത്തില്‍ വിറകു ശേഖരിക്കാന്‍ പോയവര്‍ അസ്ഥികൂടം കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ പൊലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തു നിന്നു ലുങ്കിയും വിഷക്കുപ്പിയും കണ്ടെത്തി. പുരുഷന്റെ മൃതദേഹമായിരിക്കാമെന്നാണ്‌ പ്രാഥമിക നിഗമനം.
അതേസമയം സമീപ പ്രദേശമായ ആലപ്പടമ്പില്‍ നിന്നു ഒരാളെ കാണാതായതായി പരാതിയുണ്ട്‌. പ്രസ്‌തുത ആളുടെ ബന്ധുക്കള്‍ സ്ഥലത്തെത്തി ലുങ്കി കണ്ട്‌ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കു ശേഷം മാത്രമേ മരണപ്പെട്ടയാള്‍ ആരാണെന്നു സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന്‌ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY