കോട്ടച്ചേരിയില്‍ ട്രാഫിക്‌ സിഗ്‌നല്‍ കേടായി: ഗതാഗത കുരുക്കിന്‌ അറുതി

0
6


കാഞ്ഞങ്ങാട്‌: ഒരാഴ്‌ച മുമ്പ്‌ കാഞ്ഞങ്ങാട്‌-കാസര്‍കോട്‌ കെഎസ്‌ടിപി റോഡ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിക്കുന്ന സമയത്ത്‌ കണ്ണടച്ച കോട്ടച്ചേരി ട്രാഫിക്‌ സര്‍ക്കിളിലെ സിഗ്‌നല്‍ വിളക്കുകള്‍ ഒരാഴ്‌ചയായിട്ടും മിഴി തുറന്നില്ല.
എന്നാല്‍ ഉര്‍വ്വശി ശാപം ഉപകാരമെന്ന ചൊല്ല്‌ പോലെ സിഗ്‌നല്‍ ലൈറ്റ്‌ ഇല്ലാതായതിന്‌ ശേഷം നഗരത്തിലെ ഗതാഗത കുരുക്ക്‌ ഒരുപരിധി വരെ നീങ്ങിയിരിക്കുന്നു. ട്രാഫിക്‌ സര്‍ക്കിളില്‍ സദാസമയം ഉണ്ടായിക്കൊണ്ടിരുന്ന ഗതാഗതകുരുക്ക്‌ ഒരാഴ്‌ചയായി തീരെ ഇല്ലെന്ന്‌ തന്നെ പറയാം.
അതേ സമയം ബംഗ്‌ളൂരുവില്‍ നിന്നും വിദഗ്‌ദ്ധര്‍ വന്ന്‌ ട്രാഫിക്‌ സിഗ്‌നല്‍ എത്രയും വേഗത്തില്‍ ശരിയാക്കുമെന്നാണ്‌ കെഎസ്‌ടിപി അധികൃതര്‍ പറയുന്നത്‌. എന്നാല്‍ സിഗ്‌നല്‍ സംവിധാനമില്ലാതെ ഇതേ പോലെത്തന്നെ ഗതാഗതം സുഗമമാക്കണേ എന്നാണ്‌ നഗരത്തില്‍ വാഹനമോടിക്കുന്നവരുടെ പ്രാര്‍ത്ഥന. ട്രാഫിക്‌ കുരുക്ക്‌ ഇല്ലാതായതില്‍ ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള പൊലീസുകാരും സന്തോഷവാന്‍മാരാണ്‌.

NO COMMENTS

LEAVE A REPLY