രാത്രിയില്‍ തെങ്ങില്‍ കയറിയ യുവാവ്‌ വീണു മരിച്ചു

0
63


മുള്ളേരിയ: ശിവരാത്രി നാളായ ഇന്നലെ രാത്രി ഇളനീര്‍ പറിക്കാനായി തെങ്ങില്‍ കയറിയ ഓട്ടോ ഡ്രൈവറായ യുവാവ്‌ വീണു മരിച്ചു. അഡൂര്‍, കാട്ടിക്കജയിലെ ഭട്ട്യ നായികിന്റെ മകന്‍ മഞ്‌ജുനാഥ്‌ (25)ആണ്‌ ദാരുണമായി മരണപ്പെട്ടത്‌.
ഇന്നലെ രാത്രി 11 മണിയോടെ വീടിനടുത്താണ്‌ അപകടം. സുഹൃത്തിനൊപ്പമാണ്‌ മഞ്‌ജുനാഥ്‌ രാജേഷ്‌ നായിക്‌ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ തെങ്ങില്‍ നിന്നു ഇളനീര്‍ പറിക്കാന്‍ കയറിയത്‌.
ഇതിനിടയില്‍ കാല്‍ വഴുതി വീണാണ്‌ അപകടം ഉണ്ടായത്‌. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി. സംഭവത്തില്‍ ആദൂര്‍ പൊലീസ്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തു.ദുര്‍ഗ്ഗമ്മയാണ്‌ മാതാവ്‌. ചന്ദ്രാവതി, മീനാക്ഷി, വിജയലക്ഷ്‌മി, ശാരദ സഹോദരങ്ങളാണ്‌

NO COMMENTS

LEAVE A REPLY