ബസില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; രക്ഷപ്പെട്ട യുവാവിനെതിരെ കേസ്‌

0
39


കുമ്പള:കര്‍ണ്ണാടക കെ.എസ്‌.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 20 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഉടമസ്ഥനെന്നു കരുതുന്ന യുവാവ്‌ ഓടി രക്ഷപ്പെട്ടു.ഇന്നു പുലര്‍ച്ചെ മഞ്ചേശ്വരം എക്‌സൈസ്‌ ചെക്ക്‌ പോസ്റ്റിലാണ്‌ സംഭവം. കര്‍ണ്ണാടകയില്‍ നിന്നു കാസര്‍കോട്‌ ഭാഗത്തേയ്‌ക്കു പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി കടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സച്ചിദാനന്ദന്റെ നേതൃത്വത്തിലാണ്‌ ബസിനകത്ത്‌ പരിശോധന നടത്തിയത്‌. സീറ്റിന്റെ അടിയില്‍ വച്ച നിലയിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ കാണപ്പെട്ടത്‌. പരിശോധന നടക്കുന്നതിനിടയില്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന യുവാവ്‌ ഓടി രക്ഷപ്പെടുകയായിരുന്നു. കര്‍ണ്ണാടക, ബാഗല്‍കോട്ട്‌ സ്വദേശിയായ സലീം പാഷയാണ്‌ രക്ഷപ്പെട്ടതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY