കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവത്തിന്‌ തുടക്കം

0
45


കുണ്ടംകുഴി: കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പഠനോത്സവത്തിന്‌ വര്‍ണാഭമായ തുടക്കം. വിളംബര ജാഥയോടെയാണ്‌ പഠനോത്സവത്തിന്‌ തുടക്കം കുറിച്ചത്‌. ജാഥയില്‍ ബേഡഡുക്ക പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.രമണി, എം.ധന്യ, എന്‍.പി നബീസ, ബി.രോഹിണി, കൃപാ ജ്യോതി, ബിജു തായത്ത്‌, എം.രഘുനാഥന്‍, ടി.വരദരാജ്‌, കെ. രത്‌നാകരന്‍, എം.എ ലക്ഷ്‌മി, കെ.ദാമോദരന്‍, സി. കുഞ്ഞികൃഷ്‌ണന്‍ മാടക്കത്ത്‌, പി.ഹാഷിം, പി.കെ ജയരാജ്‌, എ.ഗോപാലകൃഷ്‌ണന്‍ നായര്‍, കെ.പീതാംബരന്‍, എസ്‌.പി.സി, ജെ.ആര്‍.സി യൂണിറ്റുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ അണിനിരന്നു. കോല്‍ക്കളി, ഡിസ്‌പ്ലേ എന്നിവയും ഉണ്ടായിരുന്നു. ഇന്ന്‌ രാവിലെ 10ന്‌ കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന രാമചന്ദ്രന്‍ പഠനോത്സവം ഉദ്‌ഘാടനം ചെയ്‌തു. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനത്തിനായി വിവിധ സ്റ്റാളുകളും പ്രവര്‍ത്തിക്കും. 11 മണി മുതല്‍ പഠനപ്രവര്‍ത്തനങ്ങളുടെ അവതരണം നടക്കും. ലഘു നാടകം, സംവാദം, ദൃശ്യാവിഷ്‌ക്കാരം, സ്‌കിറ്റ്‌, സെമിനാര്‍, മംഗലം കളി, തല്‍സമയ മാഗസിന്‍ നിര്‍മാണം എന്നിവ ഉണ്ടാകും.

NO COMMENTS

LEAVE A REPLY