പാലക്കുന്ന്‌ ക്ഷേത്ര ഭരണി ഉത്സവം: കൊടിയേറ്റം രണ്ടിന്‌

0
64

പാലക്കുന്ന്‌ : പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവം മാര്‍ച്ച്‌ രണ്ടിന്‌ ആരംഭിക്കും. ഇതിനു മുന്നോടി യായി ഭണ്ഡാരവീട്ടില്‍ കുലകൊത്തല്‍ ചടങ്ങ്‌ നടന്നു. രണ്ടിന്‌ രാത്രി ഒമ്പത്‌ മണിക്ക്‌ ഭണ്ഡാരവീട്ടില്‍ നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളത്ത്‌ പുറപ്പെടും. ശുദ്ധി കര്‍മ്മങ്ങളും കലശാട്ടും മറ്റു അനുബന്ധ ചടങ്ങുകള്‍ക്കു ശേഷം അഞ്ചുദിവസം നീളുന്ന ഭരണി ഉത്സവത്തിന്‌ 12.30ന്‌ കൊടിയേറും.തുടര്‍ന്ന്‌ കരിപ്പോടി പ്രാദേശിക സമിതിയുടെയും കരിപ്പോടി പ്രദേശ്‌ യു എ ഇ കമ്മിറ്റിയുടെയും വക ആചാരവെടിക്കെട്ട്‌ നടക്കും.
മൂന്നിന്‌ ഭൂതബലി ഉത്സവ ദിവസം രണ്ടു മണിക്ക്‌ തൃക്കണ്ണാട്‌ ക്ഷേത്ര സമിതിയുടെ ഭജന.നാലുമണിക്ക്‌ ലളിതാ സഹസ്രനാമ പാരായണം. 8.30ന്‌ ഭൂതബലിപാട്ട്‌. പുലര്‍ച്ചെ 4.30ന്‌ ഭൂതബലി ഉത്സവം.
നാലിന്‌ താലപ്പൊലി ഉത്സവം, ഉത്സവബലി, തെക്കേക്കര പള്ളം അയ്യപ്പ മന്ദിരം സംഘത്തിന്റെ ഭജന. നാലിന്‌ ലളിതാ സഹസ്രനാമ പാരായണം. രാത്രി എട്ടിന്‌ കഴകം ഭഗവതി ക്ഷേത്ര പൂരക്കളിസംഘത്തിന്റെ പൂരക്കളി. 10.30ന്‌ പാലന്തായി കണ്ണന്‍ നാടകം. പുലര്‍ച്ചെ താലപ്പൊലി ഉത്സവം. അഞ്ചിനാണ്‌ ആയിരത്തിരി ഉത്സവം. പതിനായിരക്കണക്കിന്‌ ജനങ്ങള്‍ ജില്ലയ്‌ക്കകത്തുനിന്നും പുറത്തുനിന്നുമായി അന്ന്‌ പാലക്കുന്നിലെത്തും. രാവിലെ ഏഴിന്‌ ഉത്സവബലി, പാലക്കുന്ന്‌ കഴകം ക്ഷേത്ര സമിതിയുടെ ഭജന, സംഗീതാര്‍ച്ച, ലളിതാ സഹസ്രനാമപാരായണം, പൂരക്കളി രാത്രി തിരുമുല്‍കാഴ്‌ച്ചാസമര്‍പ്പണം. ഉത്സവബലിക്ക്‌ ശേഷം ആയിരത്തിരി മഹോത്സവം. ആറിന്‌ രാവിലെ 6.30ന്‌ കൊടിയിറക്കത്തിന്‌ ശേഷം ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.മൂന്നിനും നാലിനും ഉച്ചയ്‌ക്ക്‌ അന്നദാനമുണ്ടാകും.
ഉത്സവം പ്രമാണിച്ച്‌ അഞ്ചിനും ആറിനും പരശു, ഏറനാട്‌ എക്‌സ്‌പ്രസ്സ്‌ ട്രെയിനുകള്‍ക്ക്‌ കോട്ടിക്കുളത്ത്‌ സ്‌റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ടെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY