കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പൊലീസ് സബ്ഡിവിഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അഞ്ചു യുവതികളെ കാണാതായി. ഇവരില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥിനികളും മൂന്നുപേര്‍ ഭര്തൃമതികളുമാണ്. മംഗ്ളൂരുവിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി ചിത്താരിയിലെ ശ്രീലക്ഷ്മി (18)യെ ഇന്നലെയാണ് കാണാതായത്. കോളേജിലേയ്ക്കു പോയ മകള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് മോഹനന് പൊലീസില്‍ പരാതി നല്കി. വരദരാജ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.
അജാനൂര്‍ മത്തായിമുക്കിലെ ഭാസ്ക്കരന്റെ ഭാര്യ ഷൈന (40)യെ ഇന്നലെ പകലാണ് കാണാതായത്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയ പൊലീസ് ഷൈനയെ കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. ഷൈനയില്‍ നിന്ന് വനിതാ പൊലീസ് മൊഴിയെടുത്തു.മാലോം സ്വദേശിനിയും അധ്യാപക പരിശീലന വിദ്യാര്‍ത്ഥിനിയുമായ ലിനി ദേവസ്യ(22)യാണ് കാണാതായ മൂന്നാമത്തെ യുവതി. ഇന്നലെ രാവിലെ ക്ലാസിലേയ്ക്കു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
പിതാവിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. കോഴിക്കോട്ടെ ഒരാളുമായി നിരന്തരമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം കോഴിക്കോട്ടേക്ക് വ്യാപിച്ചതായി പൊലീസ് പറഞ്ഞു.
രാജപുരം ബളാന്തോട്ടെ ഭര്‍തൃമതിയായ ശ്രുതി(35)യെ കഴിഞ്ഞ ദിവസം കാണാതായി. യുവതിയെ ഏറണാകുളത്ത് കണ്ടെത്തിയതായും രാജപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നതായും പൊലീസ് പറഞ്ഞു. കൊന്നക്കാട്, ചെരുമ്പക്കോട്ടെ അബ്ദുള്‍ റഹ്മാന്റെ ഭാര്യ സീനത്താണ് കാണാതായ അഞ്ചാമത്തെ യുവതി. 22ന് രാവിലെ മുതല്‍ ഇവരെ വീട്ടില്‍ നിന്ന് കാണാതായി വെള്ളരിക്കുണ്ട് പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. സീനത്തിനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു.