കാസര്‍കോട്: നഗരത്തിലെ വസ്ത്രാലയത്തിലെ ജീവനക്കാരനും മീപ്പുഗുരി സ്വദേശിയുമായ സാബിത്തി(17)നെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവന മാര്‍ച്ച് 14-ാം തീയ്യതിലേയ്ക്ക് മാറ്റി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നാണ് വിധി പ്രസ്താവന നടക്കേണ്ടിയിരുന്നത്.2013 ജൂലായ് ഏഴിനാണ് സാബിത്തിനെ കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ജെ പി കോളനി റോഡില്‍വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.