കാസര്‍കോട്: ഇരട്ടക്കൊലക്കേസ് അന്വേഷണം സി ബി ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം. കടുത്ത ഭാഷയിലുള്ള മുദ്രാവാക്യങ്ങളുമായെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. സംയമനം പാലിച്ചില്ലെങ്കില്‍ ലാത്തി ചാര്‍ജ്ജ് നടത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. ഇതോടെ പ്രവര്‍ത്തകര്‍ ശാന്തരായതോടെയാണ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗം തുടങ്ങിയത്.