കാനത്തൂരില്‍ തീപ്പിടുത്തം; പത്തേക്കര്‍ വനം കത്തി നശിച്ചു

0
47


കാനത്തൂര്‍: ബീട്ടിയടുക്കത്ത്‌ ഉണ്ടായ തീപ്പിടുത്തത്തില്‍ പത്തേക്കര്‍ വനം കത്തിനശിച്ചു. വിവരമറിഞ്ഞ്‌ കാസര്‍കോട്‌, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ്‌ നാലു മണിക്കൂര്‍ നേരത്തെ കഠിന ശ്രമത്തിലൂടെയാണ്‌ തീയണച്ചത്‌.
റിസര്‍വ്വ്‌ ഫോറസ്റ്റിന്റെ അതിര്‍ത്തിയില്‍ ഫയര്‍ബെല്‍റ്റ്‌ തീര്‍ക്കുന്നതിന്റെ പണി ദിവസങ്ങളായി നടന്നു വരികയാണ്‌. ഇതിനിടയിലാണ്‌ ഇന്നലെ പകല്‍ തീപിടുത്തമുണ്ടായത്‌. പത്തേക്കര്‍ സ്ഥലത്തെ വന വിഭവങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. വേനല്‍ കടുത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തോതില്‍ തീപ്പിടുത്തമുണ്ടായിരുന്നു. കടുത്ത വേനലിനൊപ്പം കാറ്റടിക്കുന്നതും തീ വേഗത്തില്‍ ആളിപ്പടരാന്‍ ഇടയാക്കുന്നു.

NO COMMENTS

LEAVE A REPLY