ഉപ്പള: ആളുകളുടെ അശ്രദ്ധമൂലമുണ്ടാവുന്ന തീപിടുത്തം ജില്ലയില്‍ ആശങ്ക പടര്‍ത്തുന്നു.ഇന്നലെ ഉപ്പള ഹിദായത്ത് നഗര്‍, കൊമ്മംഗള എന്നിവിടങ്ങളില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ മരങ്ങള്‍ കത്തി നശിച്ചു. കൊമ്മങ്കളയില്‍ കാടുകള്‍ കത്തി നശിച്ചു.മിനിഞ്ഞാന്ന് ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ മൂന്നിടത്ത് തീപിടുത്തമുണ്ടായിരുന്നു. ആളുകള്‍ അറിഞ്ഞുകൊണ്ടോ അശ്രദ്ധ മൂലമോ ഉണ്ടാവുന്ന തീപിടുത്തം നാട്ടില്‍ ആശങ്ക ഉയര്‍ത്തുന്നു.