നുള്ളിപ്പാടിയില്‍ ഗ്രേറ്റ്‌ ബോംബേ സര്‍ക്കസിനു തുടക്കം

0
80


കാസര്‍കോട്‌: നുള്ളിപ്പാടി മൈതാനത്ത്‌ ഗ്രേറ്റ്‌ ബോംബെ സര്‍ക്കസ്‌ നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്‌ഘാടനം ചെയ്‌തു. കളക്‌ടര്‍ ഡി സജിത്‌ ബാബു, എ എസ്‌ പി ഡി ശില്‌പ, പി രമേശ്‌, ദിനേശ്‌ സംബന്ധിച്ചു. ഉച്ചക്ക്‌ ഒന്നിനും വൈകിട്ട്‌ 4നും 7നുമാണ്‌ പ്രദര്‍ശനങ്ങള്‍.
വിവിധ രാജ്യങ്ങളിലുള്ളവരുടെ പ്രകടനം, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ പ്രകടനം എന്നിവയടങ്ങിയ സര്‍ക്കസ്‌ ഒരു മാസം നീണ്ടുനില്‍ക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY