യുവാക്കള്‍ക്കു നേരെ സദാചാര ആക്രമണം: നാലുപേര്‍ റിമാന്റില്‍

0
20


കാസര്‍കോട്‌: പ്രണയദിനത്തില്‍ വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ചെത്തിയ യുവാവിനും സുഹൃത്തിനും മര്‍ദ്ദനം. വാലിന്റൈന്‍സ്‌ദിനമായ ഇന്നലെ നായന്മാര്‍മൂലയിലാണ്‌ സംഭവം.
കോഴിക്കോട്‌ പയ്യോളി അങ്ങാടി സ്വദേശി ആസിഫ്‌(19),സുഹൃത്ത്‌ അനസ്‌ ബാബു(17) എന്നിവരെയാണ്‌ സദാചാര പൊലീസ്‌ ചമഞ്ഞെത്തിയ സംഘം അക്രമിച്ചതെന്നു പരാതിപ്പെട്ടു. ആസിഫിന്റെ പരാതിയില്‍ മുട്ടത്തോടിയിലെ എന്‍ എം ഹമീദ്‌ (42), അഹമ്മദലി (32), അബ്‌ദുള്‍ ഗഫൂര്‍(46), ശബാനലി(29) എന്നിവരെ വിദ്യാനഗര്‍ പൊലീസ്‌ നരഹത്യാശ്രമത്തിനു അറസ്റ്റു ചെയ്‌തു. പ്രതികളെ കോടതി റിമാന്റു ചെയ്‌തു. ഇന്‍സ്‌പെക്‌ടര്‍ അനില്‍കുമാര്‍, എസ്‌ ഐ വി പി വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്റ്റു ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY