ഡി വൈ എഫ്‌ ഐ നേതാവിനെ വീട്ടില്‍ കയറി അക്രമിച്ചു

0
7


പയ്യന്നൂര്‍: ഡി.വൈ.എഫ്‌.ഐ നേതാവിനെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ ഡി.വൈ.എഫ്‌.ഐ കോറോം ഈസ്റ്റ്‌ മേഖല വൈസ്‌ പ്രസിഡണ്ട്‌ കാനായി മണിയറയിലെ താഴത്ത്‌ വളപ്പില്‍ അജയകുമാറി(36)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമിസംഘം വാതിലില്‍ മുട്ടിവിളിക്കുകയും വാതില്‍ തുറന്നപ്പോള്‍ അകത്തേക്ക്‌ കയറി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. വീട്ടുകാരുടെ നിലവിളി കേട്ട്‌ അയല്‍വാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ലഹരി വസ്‌തുക്കളുടെ ഉപയോഗവും വില്‍പ്പനയും ചോദ്യം ചെയ്‌ത വിരോധമാണ്‌ അക്രമത്തിന്‌ കാരണമെന്ന്‌ സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY