കുമ്പള ബസ്‌ സ്റ്റാന്റിലെ വാഹന പാര്‍ക്കിംഗ്‌ `നോ പാര്‍ക്കിംഗ്‌’ ബോര്‍ഡിനു കീഴില്‍ തന്നെ!

0
6


കുമ്പള: കുമ്പള ബസ്‌ സ്റ്റാന്റിലും പരിസരത്തുമുള്ള അനധികൃത വാഹനപാര്‍ക്കിംഗ്‌ യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുന്നു. കുമ്പളയില്‍ ബസ്‌ സ്റ്റാന്റുണ്ടായിരുന്ന സ്ഥലത്തും ട്രാഫിക്‌ സര്‍ക്കിളിലുമുള്ള സ്വകാര്യ വാഹന പാര്‍ക്കിംഗ്‌ ശല്യമാവുന്നുവെന്നാണ്‌ പരാതി. വീതികുറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങള്‍ പോകുന്നതു തന്നെ ഗതാഗത തടസ്സവും അപകട ഭീഷണിയും സൃഷ്‌ടിക്കുന്നു. അതിന്‌ പുറമെയാണ്‌ അനധികൃത വാഹന പാര്‍ക്കിംഗ്‌ അപകട സാധ്യത വരുത്തുന്നത്‌. അധികൃതരുടെ മൗനമാണ്‌ പ്രശ്‌നത്തിനു കാരണമെന്നു പരാതിയുണ്ട്‌. സ്‌കൂള്‍- കോളേജ്‌ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ബസ്‌സ്റ്റാന്റ്‌ അനധികൃത പാര്‍ക്കിംഗ്‌ മൂലം കാല്‍നടയാത്രക്കു പോലും ഉപയോഗിക്കാന്‍ പറ്റാത്ത പോലെയാവുകയാണ്‌. ബസ്‌സ്റ്റാന്റിനടുത്തെ മീന്‍മാര്‍ക്കറ്റ്‌ റോഡിലും തങ്ങള്‍ക്കു തോന്നുന്നിടത്താണ്‌ ചിലര്‍ വാഹനം പാര്‍ക്ക്‌ ചെയ്യുന്നത്‌. `നോ പാര്‍ക്കിംഗ്‌’ ബോര്‍ഡ്‌ പലയിടത്തായി കാണുന്നുണ്ടെങ്കിലും അവയ്‌ക്കു താഴെ തന്നെയാണ്‌ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്‌തു വരുന്നത്‌.കുമ്പള ടൗണിലെ അനധികൃത പാര്‍ക്കിംഗുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ്‌ -ട്രാഫിക്‌ പൊലീസ്‌ അധികൃതര്‍ തയ്യാറാവണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY