യുവതിയെ കാറിടിച്ചു കൊല്ലാന്‍ ശ്രമം: പെര്‍ള സ്വദേശിക്കെതിരെ കേസ്‌

0
20


കാസര്‍കോട്‌: യുവതിയെ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ പെര്‍ളയിലെ സമീറി(30)നെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു.
എന്‍മകജെ അമേക്കളയിലെ നൂര്‍ ജഹാ(39)ന്റെ പരാതിയിലാണ്‌ കേസ്‌. ഈ മാസം 12ന്‌ സാക്ഷി പറയാനായി കാസര്‍കോട്‌ കോടതിയില്‍ വന്ന സമയത്ത്‌ തന്നെ അസഭ്യം പറയുകയും കാറിടിക്കാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY