കബഡി കാണാന്‍ പോയ യുവാവിന്റെ ജഡം കുളത്തില്‍

0
13


കാസര്‍കോട്‌: കബഡി ടൂര്‍ണ്ണമെന്റ്‌ കാണാന്‍ പോയ യുവാവിന്റെ ജഡം കുളത്തില്‍. പെരുമ്പള ചെള്ളുഞ്ഞി കൃഷ്‌ണന്‍ നായരുടെ മകന്‍ ജയ (ജയേന്ദ്രന്‍-39) നെയാണ്‌ വീട്ടിലേക്കുള്ള വഴിയരികിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. 10ന്‌ ചെമ്മനാട്ട്‌ നടന്ന കബഡി ടൂര്‍ണ്ണമെന്റ്‌ കാണാന്‍ പോയ ജയനെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വകാര്യ വ്യക്തിയുടെ കമുകിന്‍ തോട്ടത്തില്‍ ചെരിപ്പു കണ്ടെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ്‌ നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്‌. അവിവാഹിതനാണ്‌.
മൃതദേഹം കാസര്‍കോട്‌ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌ മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മാതാവ്‌: ലക്ഷ്‌മി. സഹോദരങ്ങള്‍: രാകേഷ്‌, ജയശ്രീ.

NO COMMENTS

LEAVE A REPLY