സാബിത്‌ വധം: വിചാരണ പൂര്‍ത്തിയായി; വിധി 26ന്‌

0
8


കാസര്‍കോട്‌: പ്രമാദമായ കാസര്‍കോട്ടെ സാബിത്‌ വധക്കേസ്‌ വിചാരണ പൂര്‍ത്തിയായി. കാസര്‍കോട്‌ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതി 26നു വിധി പറയും.അണങ്കൂര്‍ ജെ പി നഗറിലെ അക്ഷയ്‌ കെ, കൂഡ്‌ലു സുര്‍ലു കാളിയങ്കാട്‌ ശ്രീറാം നിവാസില്‍ കെ എന്‍ വൈശാഖ്‌ അണങ്കൂര്‍ ജെ പി കോളനിയിലെ 17 കാരന്‍, വിജേഷ്‌ ആര്‍, സച്ചിന്‍ കുമാര്‍, കേളുഗുഡ്ഡെയിലെ പവന്‍ കുമാര്‍ സി കെ, മാലോം കൊന്നക്കാട്‌ കരിമ്പില്‍ ധനഞ്‌ജയന്‍ എന്നിവരാണ്‌ കേസിലെ പ്രതികള്‍.
കാസര്‍കോട്‌ നഗരത്തില്‍ തുണിക്കടയില്‍ ജീവനക്കാരനായിരുന്ന കൂഡ്‌ലു മീപ്പുഗുരി ഷമീം മന്‍സിലിലെ ടി എ ബദ്രുദ്ദീന്റെ മകന്‍ മുഹമ്മദ്‌ സാബിത്‌ 2013 ജുലൈ 17ന്‌ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ്‌ അണങ്കൂര്‍ കോളനി റോഡില്‍ കൊല്ലപ്പെട്ടത്‌. അന്ന്‌ സി ഐയായിരുന്ന സി കെ സുനില്‍ കുമാറാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.

NO COMMENTS

LEAVE A REPLY