മന്ത്രി ബാലനും അനധികൃത നിയമന വിവാദത്തില്‍

0
13


കോഴിക്കോട്‌: മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ബന്ധുനിയമന വിവാദത്തിനു പിന്നാലെ മന്ത്രി എ.കെ.ബാലനെതിരെയും സമാന ആരോപണം. മുസ്ലീംയൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.ഫിറോസ്‌ ആണ്‌ ആരോപണം ഉന്നയിച്ചത്‌.
പ്രൈവറ്റ്‌ സെക്രട്ടറിമാരില്‍ ഒരാള്‍ക്ക്‌ കിര്‍ത്താഡ്‌സില്‍ സ്ഥിരം നിയമനം നല്‍കിയെന്നു ഫിറോസ്‌ ആരോപിച്ചു. പി.എച്ച്‌.ഡി യോഗ്യത വേണ്ട തസ്‌തികയില്‍ എം.എ ബിരുദമുള്ള ആളെ നിയമിച്ചത്‌ ഗുരുതരമായ തെറ്റാണെന്നും ഫിറോസ്‌ കോഴിക്കോട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗുരുതരമായ വിശ്വാസ ലംഘനമാണ്‌ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്‌. പേഴ്‌സണല്‍ അസി സ്റ്റന്റുമാരായ മറ്റു നാലു പേര്‍ക്കും അനധികൃതമായി സ്ഥിര നിയമനം നല്‍കിയെന്നും ഫിറോസ്‌ ആരോപിച്ചു.നാലു നിയമനങ്ങളും അടിയന്തിരമായി റദ്ദാക്കി മതിയായ അന്വേഷണം ആരംഭിക്കണമെന്നു ഫിറോസ്‌ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY