കാടങ്കോട്ട്‌ സ്‌കൂളിനു തീയിട്ടു

0
20


ചെറുവത്തൂര്‍: കാടങ്കോട്‌ എ.യു.പി സ്‌കൂളിനു അജ്ഞാതര്‍ തീയിട്ടു. ഏഴാം ക്ലാസ്‌ പ്രവര്‍ത്തിക്കുന്ന ക്ലാസ്‌ മുറിക്കാണ്‌ തീയിട്ടത്‌.
വാതിലിന്റെ പൂട്ടു തകര്‍ത്തു അകത്തു കടന്ന അക്രമികള്‍ ക്ലാസ്‌ മുറിയിലെ അലമാര തകര്‍ത്ത്‌ കടലാസുകളും മറ്റും പുറത്തേക്ക്‌ വലിച്ചിട്ട ശേഷം തീയിടുകയായിരുന്നു. ഇന്നു രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌.വിവരമറിഞ്ഞ്‌ ചന്തേര പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY