വീടു കയറി അക്രമമെന്നു പരാതി

0
11


കാഞ്ഞങ്ങാട്‌:വീട്ടില്‍ കയറി അക്രമം നടത്തിയതായുള്ള റിട്ട എസ്‌.ഐയുടെ പരാതിയില്‍ പൊലീസ്‌ കേസെടുത്തു. കാഞ്ഞങ്ങാട്ടെ റിട്ട.എസ്‌.ഐ വിജയന്റെ പരാതിയില്‍ ഭാര്യാ സഹോദരിമാരായ ശാന്തകുമാരി, ശശികല, മാതാവ്‌ തമ്പായി, രാഹുല്‍ എന്നിവര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തത്‌. കഴിഞ്ഞ ദിവസം വിജയന്റെ ഭാര്യ ശ്യാമളയുടെ പേരിലുള്ള പുതിയകോട്ടയിലെ സ്ഥലത്ത്‌ ശാന്തകുമാരി ഉള്‍പ്പെടെയുള്ളവര്‍ മതില്‍ നിര്‍മ്മിച്ചതായി പരാതിപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ്‌ അക്രമത്തിനിടയാക്കിയതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY