പൊലീസിനെ കണ്ട്‌ കഞ്ചാവ്‌ സംഘം രക്ഷപ്പെട്ടു

0
6


കാഞ്ഞങ്ങാട്‌: പൊലീസിനെ കണ്ട്‌ കഞ്ചാവു വലിച്ചു കൊണ്ടിരുന്ന സംഘം ബൈക്കുകള്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പടന്നക്കാട്‌, മയ്യത്ത്‌ റോഡിലാണ്‌ സംഭവം. രാത്രികാലങ്ങ ളില്‍ യുവാക്കള്‍ ഇവിടെയിരുന്ന്‌ സ്ഥിരമായി കഞ്ചാവു വലിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ എത്തിയത്‌.
പൊലീസ്‌ വാഹനത്തെ ദൂരെ നിന്നു തന്നെ തിരിച്ചറിഞ്ഞ സംഘം ബൈക്കുകള്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ബൈക്കുകളുടെ നമ്പറുകള്‍ രേഖപ്പെടുത്തിയാണ്‌ പൊലീസ്‌ മടങ്ങിയത്‌.

NO COMMENTS

LEAVE A REPLY