കുമ്പള റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലൂടെ അപകട നടത്തം

0
15


കുമ്പള: അപകടം ക്ഷണിച്ചു വരുത്തുകയാണ്‌ കുമ്പള റെയില്‍വേ സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാര്‍.ഫുട്‌ഓവര്‍ബ്രിഡ്‌ജുണ്ടെങ്കിലും യാത്രക്കാരില്‍ മിക്കവരും ട്രാക്ക്‌ മുറിച്ചു കടക്കുന്നത്‌ നിത്യ കാഴ്‌ചയാണ്‌. പല യാത്രക്കാരും ഇത്തരത്തില്‍ അലക്ഷ്യമായി ട്രാക്ക്‌ മുറിച്ചു കടക്കുന്നത്‌ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുകയാണ്‌. നിരവധി തവണ ഇവിടെ ആളപായം ഉണ്ടായിട്ടുണ്ട്‌. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിനിറങ്ങുന്ന യാത്രക്കാരും ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു ട്രെയിനില്‍ കയറാനുള്ള യാത്രക്കാരും പലപ്പോഴും കൂട്ടമായാണ്‌ ട്രാക്ക്‌ മുറിച്ചു കടക്കുന്നത്‌.
ഈ സമയം എതിര്‍ ദിശയില്‍ നിന്നു വരുന്ന ട്രെയിന്‍ അത്ര ശ്രദ്ധിക്കാത്തത്‌ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. അംഗഡിമൊഗര്‍, സീതാംഗോളി, ബേള, കുമ്പള, ആരിക്കാടി ബന്തിയോട്‌, ഉപ്പള പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിന്‌ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമാണ്‌ ദിനംപ്രതി കുമ്പള റെയില്‍വേ സ്റ്റേഷനിലെത്തുന്നത്‌. സ്റ്റേഷനില്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.ഒരു ദുരന്തമുണ്ടാകും മുമ്പ്‌ അധികൃതര്‍ കണ്ണു തുറക്കണമെന്നാണ്‌ ആവശ്യമുയരുന്നത്‌.

NO COMMENTS

LEAVE A REPLY