അധ്യാപകന്റെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച പ്ലസ്‌ടു വിദ്യാര്‍ത്ഥി റിമാന്റില്‍

0
12


കാസര്‍കോട്‌: കോപ്പിയടി തടയാന്‍ ശ്രമിച്ച അധ്യാപകന്റെ കര്‍ണ്ണപുടം അടിച്ചു തകര്‍ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌ത കേസില്‍ അറസ്റ്റിലായ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ രണ്ടാഴ്‌ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു. ചെമ്മനാട്‌ ജമാഅത്ത്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥി മുഹമ്മദ്‌ മിര്‍സ (19)യെയാണ്‌ റിമാന്റു ചെയ്‌തത്‌. മിനിഞ്ഞാന്നു ഉച്ച കഴിഞ്ഞ്‌ നടന്ന മോഡല്‍ പരീക്ഷയ്‌ക്കിടയിലാണ്‌ സംഭവം. ഫിസിക്‌സ്‌ അധ്യാപകന്‍ ബോബി ജോസാണ്‌ അക്രമത്തിനു ഇരയായത്‌. കേള്‍വി ശക്തി നഷ്‌ടപ്പെട്ടതിനാല്‍ ഇയാള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ വിദഗ്‌ദ്ധ ചികിത്സ തേടി.അതേ സമയം അക്രമത്തില്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര പിടിഎ കമ്മിറ്റി യോഗം പ്രതിഷേധവും നടുക്കവും രേഖപ്പെടുത്തി.
സ്‌കൂള്‍ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ യോഗത്തില്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY