അഡൂരില്‍ യുവാവിനെ കല്ലുകൊണ്ട്‌ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

0
14


അഡൂര്‍: ആദൂര്‍, പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, ബെള്ളക്കാനയില്‍ യുവാവിനെ കല്ലുകൊണ്ടു കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ്‌ അയല്‍വാസിയായ ഗണപ(35)നായികിനെ അറസ്റ്റ്‌ ചെയ്‌തു. അഡൂര്‍, കാട്ടിക്കജ, മാവിനടിയിലെ പരേതനായ എം കെ ചിതാനന്ദ എന്ന സുധാകരന്‍ (35) ആണ്‌ കൊല്ലപ്പെട്ടത്‌. മൃതദേഹം ജില്ലാ ക്രൈം ബ്രാഞ്ച്‌ ഡിവൈ എസ്‌ പി പ്രദീപ്‌ കുമാര്‍, ആദൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എം എം മാത്യു, എസ്‌ ഐ നിബില്‍ ജോയ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്‌ ചെയ്‌ത ശേഷം വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്കു കൊണ്ടു പോയി.

NO COMMENTS

LEAVE A REPLY