ഉപ്പള റെയില്‍വെ സ്റ്റേഷന്റെ ദുരവസ്ഥയ്‌ക്കു കാരണം ഉദ്യോഗസ്ഥര്‍: എം പി

0
44


ഉപ്പള: ഉപ്പള റെയില്‍വേ സ്റ്റേഷന്റെ ദുരവസ്ഥയ്‌ക്ക്‌ കാരണം ഉദ്യോഗസ്ഥരുടെ മാടമ്പി സ്വഭാവമാണെന്നു പി. കരുണാകരന്‍ എം പി പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിര്‍മ്മിച്ച ഉപ്പള റെയില്‍വേ സ്റ്റേഷന്‍ നിലനിര്‍ത്തി, പുതിയ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കുന്നത്‌ വരെ സമരത്തില്‍ ഉറച്ചു നില്‍ക്കണമെന്ന്‌ സമരസമിതി നേതാക്കളോട്‌ എം. പി. ആഹ്വാനം ചെയ്‌തു.കെ. എഫ്‌. ഇഖ്‌ബാല്‍, രാഘവ ചേരാല്‍, മുഹമ്മദ്‌ റഫീഖ്‌ കെ. ഐ, ഭാസ്‌കരന്‍, ഹനീഫ്‌, കമലാക്ഷ, അശോക്‌ ധീരജ്‌, കെ. എം. യൂസഫ്‌, ജബ്ബാര്‍, റൈഷാദ്‌, നസീര്‍, റിയാസ്‌, സാദിക്ക്‌, നാസ്സര്‍, ഉഷ, അബൂബക്കര്‍, മജീദ്‌ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. സത്യാഗ്രഹ സമരത്തിനു പിന്തുണ അറിയിച്ചുകൊണ്ടു സമരസമിതി ഭാരവാഹികള്‍ ശയനപ്രദക്ഷിണവും നടത്തി.

NO COMMENTS

LEAVE A REPLY