ആറാട്ട്‌കടവ്‌-കണ്ണംകുളം അണക്കെട്ട്‌ പുനര്‍ നിര്‍മ്മാണം

0
48


പാലക്കുന്ന്‌: ആറാട്ടുകടവ്‌-കണ്ണംകുളം അണക്കെട്ട്‌ പുനര്‍ നിര്‍മ്മിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന്‌ വിരാമം. കെ.കുഞ്ഞിരാമന്‍ എം എല്‍ എയുടെ ഫണ്ട്‌ ഉപയോഗിച്ചു കാസര്‍കോട്‌ ഡെവലപ്പ്‌മെന്റ്‌ പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട്‌ മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ്‌ 85 ലക്ഷം ചിലവില്‍ ഈ അണക്കെട്ട്‌ പുനര്‍നിര്‍മ്മിക്കുന്നത്‌. നിര്‍മ്മാണ പ്രവൃത്തി ഇന്ന്‌ ആരംഭിക്കുന്നു.
വാര്‍ഡ്‌ അംഗം കെ.ജി.മാധവന്‍ ചെയര്‍മാനും ഉദുമ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റായ എ.ബാലകൃഷ്‌ണന്‍ കണ്‍വീനറുമായ ആറാട്ട്‌കടവ്‌ -കണ്ണംകുളം അണക്കെട്ട്‌ പുനര്‍നിര്‍മ്മാണ കമ്മിറ്റി ഏറെ കാലമായി ഇതിനായി പ്രവര്‍ത്തിക്കുകയായിരുന്നു. പാലക്കുന്ന്‌ ഭാഗത്തുനിന്ന്‌ തച്ചംങ്ങാട്‌ വഴി നാഷണല്‍ ഹൈവേയില്‍ പ്രവേശിക്കേണ്ടവര്‍ക്ക്‌ ഈ അണക്കെട്ടുമായി ബന്ധപ്പെട്ട റോഡാണ്‌ ഉപയോഗിക്കേണ്ടത്‌. അതേ സമയം ആറാട്ടുകടവ്‌-കണ്ണംകുളം അണക്കെട്ട്‌ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്നും വാഹനങ്ങള്‍ വഴി തിരിച്ചു വിടണമെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY