കുമ്പള: പതിനായിരങ്ങള്‍ സംഗമിക്കുന്ന കണിപുര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പു ഭക്ഷണ ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന ആരംഭിച്ചു.ഭക്ഷണ വിപണനത്തിനു കൂടുതല്‍ സ്റ്റാളുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് ആരോഗ്യകരമായ ശുചിത്വഭക്ഷണം ഉറപ്പാക്കുന്നതിന് പരിശോധന ആരംഭിച്ചത്. ഉത്സവ ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.