ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം: വാഹന ജാഥയ്‌ക്ക്‌ ജില്ലയില്‍ സ്വീകരണം നാളെ

0
45


കാസര്‍കോട്‌: കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 25 മുതല്‍ 29 വരെ കോഴിക്കോട്ട്‌ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയ്‌ക്ക്‌ നാളെ ജില്ലയില്‍ സ്വീകരണം നല്‍കും.
നാളെ രാവിലെ 10.30 ന്‌ തൃക്കരിപ്പൂര്‍ തങ്കയം മുക്കില്‍ എത്തിച്ചേരുന്ന ജാഥയെ ജില്ലയിലെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന്‌ തൃക്കരിപ്പൂര്‍ ബസ്‌സ്റ്റാന്റ്‌ പരിസരത്തേക്ക്‌ വിളംബര ജാഥ നടക്കും.
തൃക്കരിപ്പൂരില്‍ ചേരുന്ന ആദ്യ സ്വീകരണം ഗുലാന്‍ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്‌ കെ.അഹമ്മദ്‌ ഷെരീഫ്‌ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന്‌ ജാഥ അംഗങ്ങളായ ജി.കെ.പ്രകാശ്‌ സ്വാമി, സി.ബിജുലാല്‍, എ.അബ്ദുള്‍ റഹിമാന്‍, പി.ആര്‍.ഉണ്ണി എന്നിവരെ പൊന്നാടയണിയിക്കും.
ചടങ്ങില്‍ പി.സി.ബാവ, കെ.വി.ലക്ഷ്‌മണന്‍, അബ്ദുല്ല, നാരായണ പൂജാരി, കെ.എച്ച്‌.അബ്ദുല്ല, നുറുല്‍ അമീന്‍, സി.വിജയന്‍, എ.പ്രകാശ്‌ സംസാരിക്കും. തുടര്‍ന്ന്‌ ജാഥയ്‌ക്ക്‌ കാഞ്ഞങ്ങാട്‌ ഉച്ചയ്‌ക്ക്‌ 12 മണിക്കും, ഹൊസങ്കടിയില്‍ ഉച്ചയ്‌ക്ക്‌ 3 മണിക്കും, കുമ്പളയില്‍ വൈകിട്ട്‌ 4.30 നും സ്വീകരണം നല്‍കും. വൈകിട്ട്‌ 6 മണിക്ക്‌ കാസര്‍കോട്ട്‌ വാഹന ജാഥ സമാപിക്കും. സമാപന ചടങ്ങില്‍ ഹോട്ടല്‍ അസോസിയേഷന്റെയും വ്യാപാരി വ്യവസായിയുടെയും പ്രമുഖ നേതാക്കള്‍ സംസാരിക്കും.

NO COMMENTS

LEAVE A REPLY